HIRA - Hidaya Integrated Resource Area
അതിനൂതന മാർഗങ്ങളിലൂടെ സാമൂഹിക സമന്വയം ഉറപ്പാക്കി ബൗദ്ധികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന മുൻകൈകൾ സ്വീകരിച്ച് സമൂഹത്തെയും ഹിദായത്തു ത്വലബയിലെ വിദ്യാർത്ഥികളെയും അവരുടെ മതവിദ്യാഭ്യാസത്തോടൊപ്പം ശാക്തീകരിക്കുക വഴി ആധുനിക സാമൂഹിക മാധ്യമങ്ങളിൽ ഇസ്ലാമിക വൈജ്ഞാനിക പ്രബോധനത്തിനുതകുന്ന പണ്ഡിത സമൂഹത്തെ വാർത്തെടുക്കാൻ വേണ്ടി വൈവിധ്യമാർന്ന സൗകര്യങ്ങളോട് കൂടി ഒരുക്കിയ ഹിദായത്തു ത്വലബയുടെ എക്കാലത്തെയും സ്വപ്ന പദ്ധതിയാണ് ഹിദായ ഇന്റഗ്രേറ്റഡ് റിസോഴ്‌സ് ഏരിയ (HIRA)
▪️ദി പ്രൊഫറ്റിക് പാത്
പ്രവാചകർ ﷺ തങ്ങളെ കുറിച്ച് പഠിക്കുകയും മനസ്സിലാക്കുകയും പ്രകീർത്തിക്കുകയും വഴി പ്രവാചക അനുരാഗത്തിന്റെ ആഴങ്ങളിൽ ഊഴ്ന്നിറങ്ങാനുമുള്ളൊരു അവസരം...
▪️ഇൻഫോ ഹബ്ബ്
ഇസ്‌ലാമിക വിഷയങ്ങൾക്ക് പുറമെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളും റഫറൻസുകളും അടങ്ങുന്ന ബഹുഭാഷാ ലൈബ്രറിയും ഇ-ലൈബ്രറിയും...
▪️സോഷ്യൽ ഇന്ററാക്ഷൻ ഹബ്ബ്
സാമൂഹിക സംവേദനാത്മക സെഷനുകൾക്കായി തത്സമയ ലൈവ് സ്ട്രീമിംങ്ങോട് കൂടെയുള്ള കോൺഫറൻസ് - സെമിനാർ ഹാളും പൊതു അഭിസംബോധന വേദിയും...
▪️ഇന്റർമീഡിയ സ്യൂട്ട്
ഡിജിറ്റൽ മീഡിയയിലൂടെ വിദ്യാഭ്യാസ മൂല്യങ്ങൾ പഠിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഓഡിയോ - വിഷ്വൽ ഡോക്യുമെന്റേഷനും സ്മാർട്ട് ക്ലാസ്റൂം സൗകര്യവും...
▪️വോക്കൽ ഹബ്ബ്
വിദ്യാർത്ഥികളുടെ ശബ്ദ മികവ് വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സമർപ്പിത പ്ലാറ്റ്ഫോം, പ്രത്യേകിച്ച് ഖിറാഅത്തിലും മറ്റ് ശബ്ദ മേഖലകളിലും...
▪️ഇൻഫോടെക് അക്കാദമി
അന്താരാഷ്ട്ര അംഗീകാരമുള്ള സർട്ടിഫിക്കറ്റോട് കൂടിയ ഐ.ടി കോഴ്സുകളും വിവിധ പ്രോഗ്രാമുകളിൽ ഡിപ്ലോമകളും നൽകുന്ന ഒരു സംരംഭം...
▪️സോഷ്യൽ ഇസ്‌ലാമിക് അവേർനസ് ഹബ്ബ് (സ്വിലാഹ്)
ഖുർആൻ, തഫ്സീർ, ഫിഖ്ഹ്, ഹദീസ് തുടങ്ങി വിവിധ ഫാക്ക്വൽറ്റികളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തർബിയ, ഹിദായ എന്നീ കോഴ്സുകൾ പ്രത്യേകമായി തയ്യാറാക്കിയ സിലബസിൽ പാഠപുസ്തകം അടിസ്ഥാനപ്പെടുത്തി നടത്തുന്ന അടിസ്ഥാന ഇസ്ലാമിക വിദ്യാഭ്യാസ പദ്ധതി...
▪️കൗൺസിലിംഗ് സെൽ
വ്യക്തികളുടെ ജീവശാസ്ത്രപരവും സാമൂഹികവും മതപരവും സാംസ്കാരികവും ആത്മീയവുമായ വശങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട്, പ്രീ മാരിട്ടൽ കൗൺസിലിംഗ് ഉൾപ്പെടെ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായുള്ള ഇസ്ലാമിക് കൗൺസിലിംഗ്...
▪️മീഡിയ സെൽ
ആധുനിക സോഷ്യൽ മീഡിയകൾ വഴിയുള്ള ആശയവിനിമയവും ഇസ്ലാമിക പ്രബോധനവും...

Comments
Post a Comment