ഹിദായത്തു ത്വലബ...✒️
കണ്ണൂർ ജില്ലയിലെ കണ്ണാടിപ്പറമ്പിനടുത്ത്, മഹാനായ മുഹമ്മദ് കുട്ടി തങ്ങൾ (ഖ.സി) യുടെ അനുഗ്രഹീയ സാന്നിധ്യമുള്ള നൂഞ്ഞേരി മഹല്ലിൽ, അഭിവന്ദ്യ ഗുരു മുഹമ്മദ് അശ്‌റഫ് അൽ ഖാസിമി ഉസ്താദിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന മഹനീയമായൊരു പള്ളി ദർസാണ് ഹിദായത്തു ത്വലബ... പ്രഗത്ഭ പണ്ഡിതനും സൂഫിവര്യനുമായ ശൈഖുനാ പി കെ പി അബ്ദുസ്സലാം മുസ്‌ലിയാർ (ന.മ) യുടെ ശിഷ്യനാണ് ബഹുവന്ദ്യ ഉസ്താദ് എന്നുള്ളത് ഈ ദർസീ സനദിന്റെ മാഹാത്മ്യത്തെ വിളിച്ചോതുന്നു... 21 വർഷത്തെ ജൈത്രയാത്രയിൽ കണ്ണൂർ ജില്ലയിലെ മുട്ടം, നരിക്കോട്, തെക്കുമ്പാട് എന്നീ സ്ഥലങ്ങളിൽ പ്രയാണം നടത്തിയ ഹിദായത്തു ത്വലബ, കഴിഞ്ഞ 9 വർഷമായി 130 ഓളം മുതഅല്ലിമീങ്ങളുമായി നൂഞ്ഞേരിയിൽ ഇൽമിന്റെ പ്രഭ ചൊരിയുകയാണ് ... ഈ വരുന്ന നൂറിലധികം മുതഅല്ലിമീങ്ങൾക്കുമുള്ള ഭക്ഷണം മഹല്ലിലെ ഓരോ വീടുകളിൽ നിന്നാണ് എന്നത് നൂഞ്ഞേരി മഹല്ലിനെ വേറിട്ട് നിർത്തുന്നു... പരമ്പരാഗത ദർസീ പഠനത്തോടൊപ്പം മുതഅല്ലിമീങ്ങൾക്ക് സ്കൂൾ-കോളേജ് പഠനങ്ങൾ ഉന്നത യൂണിവേഴ്‌സിറ്റി നിലവാരത്തിലുള്ള സിലബസ് തയാറാക്കി പ്രഗത്ഭരായ അദ്ധ്യ...
