ഹിദായയുടെ ശില്പി - ഉസ്താദ് മുഹമ്മദ് അശ്റഫ് അൽ ഖാസിമി
കണ്ണൂർ ജില്ലയിലെ കമ്പിലിനടുത്തുള്ള പന്ന്യങ്കണ്ടി കൊളയക്കര തറവാട്ടിൽ മർഹൂം ശാദുലിയുടെയും നാലാംപീടിക പിണ്ടാത്ത് കൂമ്പ്ലേരി തറവാട്ടിൽ ആയിഷ എന്നവരുടെയും മകനായിട്ടാണ് വന്ദ്യരായ ഉസ്താദ് മുഹമ്മദ് അശ്റഫ് അൽ ഖാസിമി ജനിക്കുന്നത്. കമ്പിൽ LP സ്കൂളിൽ നിന്നും ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസവും, പന്ന്യങ്കണ്ടി ഇസത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള ദാറുസ്സലാം മദ്റസയിൽ നിന്ന് എട്ടാം ക്ലാസ് വരെ മദ്റസ പഠനവും. ശേഷം നാട്ടിൽ ദർസ് പഠനം ആരംഭിച്ചു. ശേഷം മട്ടന്നൂരിൽ പഠിക്കുകയും അവിടെ നിന്നും പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ ശൈഖുനാ പി കെ പി അബ്ദുസ്സലാം മുസ്ലിയാരുടെ കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ ബീരിച്ചെരിയിലെ ദർസിൽ പഠനം തുടർന്നു....
ബീരിച്ചേരിയിലെ ദർസ് പഠന ജീവിതത്തിനിടയിൽ ഒട്ടേറ അംഗീകാരങ്ങൾ ശൈഖുനായിൽ നിന്ന് ബഹുമാനപെട്ട ഉസ്താദിന് ലഭിക്കുകയുണ്ടായി. പ്രധാനപ്പെട്ട കിതാബുകൾ ഉൾപ്പെടെ മറ്റ് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കാൻ ഏൽപ്പിച്ചത് അതിൽ എടുത്തു പറയേണ്ടതാണ്....
പഠന കാലത്ത് തന്നെയാണ് ഉസ്താദിന്റെ വിവാഹം നടന്നത്. കല്യാണ ശേഷം ഒരു വർഷം ഉസ്താദ് ശൈഖുനായുടെ ദർസിൽ പഠനം തുടർന്ന്. പഠനത്തിനിടയിൽ ഹജ്ജിന് പോകാൻ അവസരം ലഭിച്ചപ്പോൾ ശൈഖുനാ ഹജ്ജിന്റെ ഭാഗം ഓതികൊടുത്തതും കല്യാണം അടുത്ത അവസരത്തിൽ നിക്കാഹിന്റെ ഭാഗം ഓതികൊടുത്തതും ശൈഖുനാക്ക് ഉസ്താദിനോടുള്ള അതിയായ താല്പര്യത്തിന്റെ സൂചനയാണ്....
വർഷങ്ങളോളമുള്ള ബീരിച്ചേരി ദർസിലെ പഠനത്തിനു ശേഷം ഉപരിപഠനാർത്ഥം ഉത്തർ പ്രദേശിലെ ദയൂബന്ദിലേക്ക് പോവുകയുണ്ടായി. ദയൂബന്ദിലെ പഠനത്തിനു ശേഷം അൽ ഖാസിമി ബിരുദം കരസ്ഥമാക്കിയതോടെ തദ്രീസിന്റെ മേഖലയിലേക്ക് വന്ദ്യരായ ഉസ്താദ് ചുവടുവെച്ചു....
ദയൂബന്ദിൽ നിന്ന് മടങ്ങിയ ശേഷം കണ്ണൂർ ജില്ലയിലെ ഇരിക്കുറിനടുത്തുള്ള ആയിപുഴയിലാണ് വന്ദ്യരായ ഉസ്താദ് ആദ്യമായി സേവനമനുഷിട്ടിച്ചത്. അവിടെ വെച്ചു തന്നെയാണ് ഉസ്താദ് ആദ്യമായ ദർസ് ആരംഭിച്ചതും. നൂറോളം വരുന്ന നാട്ടുകാരായ വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു ജനകീയ ദർസായിരുന്നു അവിടെ ആരംഭിച്ചത്. ഹിദായത്തു ത്വലബ എന്ന ദർസിന്റെ തുടക്കമായി ഇതിനെ വിശേഷിപ്പിക്കാം. ഈ ജനകീയ ദർസ് തുടർന്നും നടന്നുവരികയുണ്ടായി. വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്നും റാങ്ക് കരസ്ഥമാക്കിയ ഫഹീം ബാഖവി തെക്കുമ്പാടിനെ പോലെയുള്ളവർ ഈ ജനകീയ ദർസ് വഴിയാണ് ഹിദായത്തു ത്വലബയിലേക്ക് കടന്നുവന്നത്. തെക്കുമ്പാട് വെച്ച് നാട്ടുകാരനായി പഠിച്ച ഫഹീം ബാഖവി ഉസ്താദ് നൂഞ്ഞേരിയിലേക്ക് മാറിയപ്പോൾ ദർസിൽ സ്ഥിരമുതഅല്ലിമാവുകയായിരുന്നു....
ഒരു വർഷത്തെ ആയിപ്പുഴയിലെ സേവനത്തിനു ശേഷം 5 വർഷം മുട്ടത്തും 6 വർഷം തെക്കുമ്പാടും സേവനമനുഷ്ഠിച്ചിട്ടു. കഴിഞ്ഞ 7 വർഷമായി നൂഞ്ഞേരിയിൽ ഖത്തീബും മുദരിസുമായി സേവനമനുഷ്ഠിക്കുകയാണ്....
ഉസ്താദിന്റെ ദർസിന് പുറമെ വൻ ശ്രദ്ധ നേടിയ നാട്ടുകാർക്കുള്ള ഖുർആൻ ക്ലാസ്സും സ്ത്രീകൾക്കുള്ള ക്ലാസ്സിന്റെയുമൊക്കെ തുടക്കം ആയിപ്പുഴയിൽ വെച്ചു തന്നെയായിരുന്നു. പിന്നീട് സേവനമനുഷ്ഠിച്ച മുട്ടം, നരിക്കോട്, തെക്കുമ്പാട് മഹല്ലുകളിലും ഈ ക്ലാസുകൾ ജനകീയമായി മുന്നോട്ടു പോവുകയും മഹമാരിയിടെ തൊട്ട് മുമ്പ് വരെ ആ ക്ലാസുകളൊക്കെ നൂഞ്ഞേരിയിൽ നടന്നുവരുകയാണ്ടായി....
130 ഓളം വരുന്ന മുതഅല്ലിമീങ്ങളാണ് ഉസ്താദിന്റെ കീഴിൽ നിലവിൽ ഹിദായത്തു ത്വലബ നൂഞ്ഞേരി ദർസിൽ പഠിക്കുന്നത്. പരമ്പരാഗത ദർസീ പഠനത്തിനോടൊപ്പം മുതഅല്ലിമീങ്ങൾക്ക് സ്കൂൾ-കോളേജ് പഠനങ്ങൾ ഉന്നത യൂണിവേഴ്സിറ്റി നിലവാരത്തിലുള്ള സിലബസ് തയാറാക്കി പ്രഗത്ഭരായ അദ്ധ്യാപകർക്ക് കീഴിൽ ദർസിൽ നിന്നു തന്നെയാണ് നൽകി വരുന്നത്. മൂന്ന് വർഷതോളമായി നടന്നു വരുന്ന ഈ സംവിധാനം ഒരു പള്ളിദർസിൽ സജ്ജീകരിച്ചത് ഉസ്താദിന്റെ പ്രത്യേക ആസൂത്രണം കൊണ്ട് മാത്രമാണ്....
ഇതുകൂടാതെ ആധുനിക കാലഘട്ടത്തിലെ ആവശ്യകതകൾ മനസ്സിലാക്കിക്കൊണ്ട് ഇതര ഭാഷ പഠനങ്ങൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ്, അൽഹുദ കൈയെഴുത്ത് മാസിക, പ്രസംഗ ഗാന പരിശീലന സമാജം എന്നിവയൊക്കെ ഹിദായത്തു ത്വലബയിൽ ഉസ്താദ് ഒരുക്കിയിട്ടുണ്ട്....
ഇതിന് പുറമെ വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരത്തിൽ തജ്വീദ്, ഖിറാഅത്ത്, ഭാഷ പഠനങ്ങൾ നടത്താനും വിവിധ തരം തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്സുകൾ പഠിക്കാനും, ലൈഫ് സ്കിൽ ഡെവലപ്മെന്റ് ട്രെയിനിങ്ങുകളൊക്കെ നേടിയെടുക്കാനുള്ള പദ്ധതികളും ഉസ്താദ് ആവിഷ്കരിച്ചിട്ടുണ്ട്. ഹൈടെക് ഹിദായ എന്ന ഈ പദ്ധതി വഴി ആധുനിക സാമൂഹിക മാധ്യമങ്ങളിൽ ഇസ്ലാമിക വൈജ്ഞാനിക പ്രബോധനത്തിനുതകുന്ന പണ്ഡിത സമൂഹത്തെ വാർത്തെടുക്കാൻ ഗ്രാഫിക്സ്, ഓഡിയോ, വിഡിയോ എഡിറ്റിംഗ് മേഖലകൾ ആഴത്തിൽ തുറന്നുകാട്ടാനും ഖിറാഅത്ത്, വാങ്ക്, ഗാന ശബ്ദ മാധുര്യത്തെ മികപ്പിച്ചെടുക്കാൻ വോക്കൽ ഹബ്ബുമൊക്കെ ഉൾക്കൊള്ളുന്ന മൾട്ടിമീഡിയ സ്റ്റുഡിയോ, ലൈവ് കോൺഫറൻസ് ഹാൾ, ഇന്ററാക്ടീവ് വിഷ്വൽ ക്ലാസ്റൂം, വിശാലമായ ജനറൽ-റഫറൻസ് ലൈബ്രറിയുമൊക്കെ ഒരുങ്ങുകയാണ്....
ഇതിനു പുറമെ ആധുനിക സാമൂഹിക മാധ്യമങ്ങളിൽ ഇസ്ലാമിക വൈജ്ഞാനിക പ്രബോധനത്തിനുതകുന്ന പണ്ഡിത സമൂഹത്തെ വാർത്തെടുക്കുന്നതിന് കമ്പ്യൂട്ടർ ലാബ്, വോക്കൽ ഹുബ്ബ്, മൾട്ടിമീഡിയ സ്റ്റുഡിയോ, ലൈവ് കോൺഫറൻസ് ഹാൾ, ഇന്ററാക്ടീവ് വിഷ്വൽ ക്ലാസ്റൂം, വിശാലമായ ജനറൽ-റഫറൻസ് ലൈബ്രറിയുമൊക്കെ ഉൾകൊള്ളിച്ച് നൂഞ്ഞേരിയിൽ ഒരുക്കിയ ഹിദായ ഇന്റഗ്രേറ്റഡ് റിസോഴ്സ് ഏരിയ എന്ന ഹിറ ഉസ്താദിന്റെ മാത്രം രൂപകല്പനയാണ്. ഇതുവഴി ലോകോത്തര നിലവാരത്തിൽ തജ്വീദ്, ഖിറാഅത്ത്, ഭാഷ പഠനങ്ങൾ നടക്കുകയും വിവിധ തരം തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്സുകൾ പഠിക്കപ്പിക്കപ്പെടുകയും, ലൈഫ് സ്കിൽ ഡെവലപ്മെന്റ് ട്രെയിനിങ്ങുകളൊക്കെ നൽകുവാനും സാധിക്കുന്നുണ്ട് ...
വർഷംതോറും ഹിജ്റയുടെ ആരംഭത്തിൽ ഹിദായത്തു ത്വലബ ദർസ് നടത്തുന്ന മുഹർറം പുതുവത്സരപുലരി ഉസ്താദിന്റെ ആശയമായിരുന്നു. ഇന്ന് പലരും ആ ഒരു ആശയം ഏറ്റെടുത്ത നടത്തിവരുന്നുണ്ട്....
"പള്ളി ദർസുകൾ മരിക്കരുത് " എന്ന് ആദ്യമായി സമൂഹത്തോട് വിളിച്ചു പറഞ്ഞതും അതിന്റെ ആവശ്യകതകളെ കുറിച്ച് സമൂഹത്തിന് ബോധവത്കരിച്ചു കൊടുത്തതും ബഹുമാനപെട്ട ഉസ്താദാണ്. ആ വലിയ സന്ദേശം ഉയർത്തതിപ്പിടിച്ചാണ് ഹിദായത്തു ത്വലബ ഇന്നും മുന്നേറുന്നത്....
2018 ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ വെച്ച് നടന്ന സമ്മേളനത്തിൽ SYS മക്ക കമ്മിറ്റി നൽകിയ കേരളത്തിലെ മികച്ച മുദരിസന്മാർക്കും ദർസുകൾകുമുള്ള അവാർഡിന് അർഹരായവരുടെ കൂട്ടത്തിൽ ഉസ്താദും ഉൾപ്പെടുകയുണ്ടായി. ഇത് കൂടാതെ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ സെന്റർ ഫോർ ഇസ്ലാമിക് സ്റ്റഡീസിന്റെ ദീനീ മേഖലയിലെ സേവനത്തിനുള്ള അവാർഡും ഉസ്താദിന് ലഭിക്കുകയുണ്ടായി. 2021 ലെ SYS കണ്ണൂർ ജില്ല ഏർപ്പെടുത്തിയ മർഹൂം കൊയ്യോട് മുഹ്യിദ്ധീൻ കുട്ടി മുസ്ലിയാർ സ്മാരക മാതൃകാ മുദരിസിനുള്ള പ്രഥമ അവാർഡിനും അഭിവന്ദ്യരായ ഉസ്താദിനെ തേടിയെത്തി...
ദീർഘകാലം തദ്രീസിന്റെ മേഖലയിൽ പ്രഭചൊരിയാൻ ഉസ്താദിന് അല്ലാഹു തുണയട്ടെ. ആമീൻ...

ആമീൻ 🥰
ReplyDelete